ചെമ്പഴന്തി :ചെമ്പഴന്തിയിൽ നിന്ന് ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബിൽഡിങ് കോൺട്രാക്ടർ അറസ്റ്റിൽ. ആനന്ദേശ്വരം തൻസീർ മൻസിൽ തൻസീറിനെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.കഴക്കൂട്ടം എസ്എച്ച്ഐ പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ ആറുമണിക്ക് ആനന്ദേശ്വരത്തെ വീട്ടിൽ പരിശോധന നടത്തുകയും ഇരുനിലകളിലുള്ള വീടുകളിൽ വീട്ടിലും , ഗോഡൗണിലും ഓഫീസിൽ നിന്നും ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 1200 ൽ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും ‘ സ്കൂൾ കുട്ടികൾക്ക് കൊടുക്കുവാനുള്ള ലഹരി മിഠായികളുമാണ് പിടികൂടിയത്.