കഴക്കൂട്ടം: യുവമോർച്ച കഴക്കൂട്ടം നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരംഗയാത്ര സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.മെഡിക്കൽ കോളേജ് കുമാരപുരത്ത് നിന്നാരംഭിച്ച് യാത്ര ശ്രീകാര്യത്ത് സമാപിച്ചു.ബിജെപി നേതാക്കളായ അഡ്വക്കേറ്റ് ബി ജി വിഷ്ണു, കരിക്കകം മണികണ്ഠൻ , കരിക്കകം ശ്യാം , അഡ്വക്കേറ്റ് ബാലു ജി നായർ , എ പ്രദീപ് കുമാർ ,എം എസ് വിഷ്ണു ,ബിന്ദു എസ് ആർ , അഖില തുടങ്ങിയവർ പങ്കെടുത്തു.