Wednesday, February 11, 2026
Online Vartha
HomeKerala108.22 ദശലക്ഷം യൂണിറ്റ് ; വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു

108.22 ദശലക്ഷം യൂണിറ്റ് ; വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു

Online Vartha
Online Vartha

തിരുവനന്തപുരം : കേരളത്തിൽ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗം സർവകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും റെക്കോഡിലെത്തി. വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചപ്പോൾ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷം ഉപഭോഗത്തിൽ വൻവർധനയാണ് രേഖപ്പെടുത്തുന്നത്.

ഇന്നലെ ഉപഭോഗം സർവകാല റെക്കോഡിലെത്തി. 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന് റെക്കോഡിലെത്തി. 5364 മെഗാവാട്ടാണ് ആയിരുന്നു ഇന്നലത്തെ ആവശ്യകത.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!