Friday, July 10, 2026
Online Vartha
HomeTrivandrum Ruralവർക്കലയിൽ നവവധു ജീവനൊടുക്കി, മരണം ഖത്തറിലുള്ള ഭർത്താവ് ഈ മാസം 25-ന് നാട്ടിലെത്താനിരിക്കെ

വർക്കലയിൽ നവവധു ജീവനൊടുക്കി, മരണം ഖത്തറിലുള്ള ഭർത്താവ് ഈ മാസം 25-ന് നാട്ടിലെത്താനിരിക്കെ

Online Vartha
Online Vartha
Online Vartha

വർക്കല: ആത്മഹ്യത ശ്രമത്തിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവ വധു മരിച്ചു. വെട്ടൂർ റാത്തിക്കൽ മൗണ്ട് മുക്ക് നാസിയ മൻസിലിൽ നാസിയ (19) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുടെ ആണ് സംഭവം. കിടപ്പ് മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച നാസിയയെ വീട്ടുകാർ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. അതീവ ഗുരുതര അവസ്ഥയിൽ ആയതിനാൽ പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. നാസിയയുടെ ഭർത്താവ് ഗൾഫിലാണ്. ഇക്കഴിഞ്ഞ മേയ് 10നാണ് നാസിയയുടെ വിവാഹം കൊല്ലം പരവൂർ സ്വദേശിയായ യുവാവിനോപ്പം നടന്നത്.വിവാഹത്തിന് പിന്നാലെ ഭർത്താവ് ജോലി ആവശ്യത്തിനായി ഖത്തറിലേക്ക് മടങ്ങിയിരുന്നു. ഖത്തറിലുള്ള ഭർത്താവ് ഈ മാസം 25-ന് നാട്ടിലെത്താനിരിക്കെയാണ് സംഭവം

 

 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!