Sunday, December 14, 2025
Online Vartha
HomeTrivandrum Ruralവെമ്പായത്ത് നിന്ന് 16 കാരനെ കാണാതായ സംഭവം;ട്രെയിൻ തട്ടി മരിച്ചെന്ന് സുഹൃത്തിൻറെ മൊഴി, വീട്ടുകാർ അറിയാതെ...

വെമ്പായത്ത് നിന്ന് 16 കാരനെ കാണാതായ സംഭവം;ട്രെയിൻ തട്ടി മരിച്ചെന്ന് സുഹൃത്തിൻറെ മൊഴി, വീട്ടുകാർ അറിയാതെ മൃതദേഹം സംസ്കരിച്ച് പോലീസ്

Online Vartha
Online Vartha

വെഞ്ഞാറമൂട് : വെമ്പായത്തുനിന്ന് പതിനാറുകാരനെ കാണാതായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാണാതായ അഭിജിത്ത് ആയിരുന്നുവെന്ന് സുഹൃത്ത് മൊഴി നല്‍കി. മൃതദേഹം ഒരു മാസം കഴിഞ്ഞപ്പോള്‍ പൊലീസ് സംസ്‌കരിച്ചുവെന്നും രേഖകളില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം

മാര്‍ച്ച് മാസം മൂന്നിലാണ്  വെമ്പായം തേക്കട വറുവിളാകത്ത് വീട്ടിൽ ബിജുവിന്റെ മകനായ അഭിജിത്ത്  വീടുവിട്ടിറങ്ങിയത്. അഭിജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ അഞ്ചാം തിയതിയാണ് അഭിജിത്ത് ട്രെയിന്‍ തട്ടി മരിച്ചത്. ബന്ധുക്കളാരും വന്നില്ലെന്നും മൃതദേഹം തിരിച്ചറിഞ്ഞില്ലെന്നും വിശദീകരിച്ചാണ് ഏപ്രില്‍ അഞ്ചിന് പൊലീസ് അഭിജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. അഭിജിത്തിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചത് അഭിജിത്ത് തന്നെയെന്ന് പൊലീസിന് വിവരം ലഭിച്ചത്.

 

മകന് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും തങ്ങളെ അറിയിക്കാതെ പൊലീസ് മൃതദേഹം സംസ്‌കരിച്ചത് എന്തിനെന്ന് വ്യക്തമാകണമെന്നും അഭിജിത്തിന്റെ പിതാവ് പറഞ്ഞു. അഭിജിത്തിനെ സുഹൃത്തുക്കളാണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നും പിതാവ് പറഞ്ഞു. മുന്‍പ് ഈ സുഹൃത്തുക്കളോട് താന്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ കൃത്യമായ മറുപടി തന്നില്ലെന്നും പിതാവ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!