കഴക്കൂട്ടം :സൈനിക് സ്കൂളിലെ ഓൾഡ് ബോയ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന് ( സ്കൂളിൽ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും ദക്ഷിണ വ്യോമസേനാ മേധാവിയുമായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ എയർ മാർഷൽ Mi-8 ഹെലികോപ്റ്റർ സ്കൂളിന് പ്രദർശനത്തിനായി സമർപ്പിച്ചു. പാങ്ങോട് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എംപിയും ചടങ്ങിൽ പങ്കെടുത്തു. വിശിഷ്ട വ്യക്തികൾ ഉൾപ്പെടെഉള്ളവർ വീരമൃത്യു വരിച്ചവർക്ക് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. സിനിമാ താരം ഇന്ദ്രജിത്ത് ഉൾപ്പെടെ നിരവധി പൂർവ്വ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.