തിരുവനന്തപുരം: സാങ്കേതിക തടസ്സങ്ങൾ കാരണം നിർത്തിവെച്ച റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് നടക്കുക. ഇന്ന് മുതൽ സെപ്തംബർ 24 വരെയാണ് തിരുവനന്തപുരത്തെ മസ്റ്ററിംഗ്.സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ സൗകര്യപ്രദമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചും നടത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എല്ലാ റേഷൻ ഉപഭോക്താക്കളും നിശ്ചിത തീയതിക്കുള്ളിൽ തൊട്ടടുത്തുള്ള റേഷൻകടകളിലോ, താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിലോ എത്തി ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യണം.