പോത്തന്‍കോട് : ശാന്തിഗിരി നൃത്തോത്സവത്തിന്റെ വേദിയിൽ കളരിപ്പയറ്റിന്റെയും യോഗയുടെയും ചുവടുകളുമായി ശിവ റിയ പരിപാടിയുടെ ഉദ്ഘാടകനായ സോമതീരം ആയൂര്‍വേദ ഗ്രൂപ്പ് ചെയര്‍മാൻ ബേബി മാത്യുവിനൊപ്പം എത്തിയതായിരുന്നു യു.എസ്.എ സ്വദേശിനിയും സമുദ്ര ഗ്ലോബല്‍ സ്കൂള്‍ ഓഫ് യോഗ സ്ഥാപകയുമായ ശിവ റിയ. ഭാരതത്തിനോടുളള ഇഷ്ടം കൊണ്ട് തന്റെ അച്ഛനാണ് തനിക്ക് പേരു നല്‍കിയതെന്നും കേരളം യോഗയുടെ സമ്പന്നതയെ ഉള്‍വഹിക്കുന്ന നാടാണെന്നും ശിവ പറഞ്ഞു. കളരിപ്പയറ്റിലും യോഗയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശിവ റിയയുടെ ചടുലമായ ചുവടുകൾ കാണികളെ വിസ്മയിപ്പിച്ചു .
കേരളത്തിനകത്തും പുറത്തും നടക്കുന്ന സുപ്രധാനകാര്യങ്ങളില്‍ ശാന്തിഗിരിയുടെ കയ്യൊപ്പ് പതിയുന്നുവെന്നും അതു ശ്രദ്ധിക്കപ്പെടുന്നുവെന്നും ബേബി മാത്യു പറഞ്ഞു. കുടുബസമേതമെത്തി കാണേണ്ടതാണ് ശാന്തിഗിരി ഫെസ്റ്റ്. ആദ്ധ്യാത്മികതക്കപ്പുറം സാമൂഹ്യസേവനരംഗത്തും സമസ്തമേഖലകളിലും ശാന്തിഗിരി ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്നുവെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
ജനനി കൃപ ജ്ഞാന തപസ്വിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തഞ്ചാവൂർ ഹരിഹരൻ ഹേരമ്പനാഥൻ , ഗായകൻ ജിതേന്ദ്രരാജ്, ബിന്ദു സുനില്‍, രജനി ജമുനാദേവി എന്നിവര്‍ സംസാരിച്ചു.
നൃത്തോത്സവത്തിൻ്റെ ഭാഗമായി തഞ്ചാവൂര്‍ ഹരിഹരന്‍ ഹേരമ്പനാഥന്റെ ശിഷ്യ കോകിലവാണി തഞ്ചാവൂർ ശൈലിയിലും ദേവു എസ് പി കലാക്ഷേത്ര ശൈലിയിലും ഭരതനാട്യം അവതരിപ്പിച്ചു. വരും ദിവസങ്ങളില്‍ സരിത കലാക്ഷേത്ര, മഹാലക്ഷ്മി പരമേശ്വര്‍, ഭാനുപ്രിയ കാമേശ്വര്‍, രജനി ജമുനാദേവി, മഹാലക്ഷമി സര്‍വേശ്വര്‍ തുടങ്ങി വിവിധ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടികള്‍ നടക്കും. ഹാപ്പിനസ് ഗാര്‍ഡനിലെ വേദിയില്‍ എല്ലാദിവസവും വൈകിട്ട് 6.30 നാണ് പരിപാടി. . ഒക്ടോബര്‍ 25 വെളളിയാഴ്ച സമാപനമാകും