Thursday, December 26, 2024
Online Vartha
HomeTrivandrum Ruralകഠിനംകുളത്ത് 14 കാരി പനി ബാധിച്ചു മരിച്ചു

കഠിനംകുളത്ത് 14 കാരി പനി ബാധിച്ചു മരിച്ചു

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : പനി ബാധിച്ച് പതിനാലു കാരി മരിച്ചു. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ നസീമ ബീവിയുടെ മകൾ ഷംന (14) ആണ് മരിച്ചത്.പനിയും ഛർദിയുമായി പുതുക്കുറിച്ചി എഫ് എച്ച് സിയിൽ ഷംന ഇന്നലെ ചികിത്സ തേടിയിരുന്നു. എന്നാൽ പനി കൂടിയതിയതിനെ തുടർന്ന് ഇന്ന് രാവിലെ 6 മണിക്ക് പുതുക്കുറിച്ചി റസിയ ക്ലിനിക്കിലും അവിടെ നിന്നു കഴക്കൂട്ടം CSI ഹോസ്പിറ്റലിലും എത്തിച്ചിരുന്നു. എന്നാൽ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കഠിനംകുളം സെന്റ് മൈക്കിൾ എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്  ഷംന. പിതാവ് ഷിബു.മുഹമ്മദ് ഷാൻ,ഷമീർ ഖാൻ എന്നിവർ സഹോദരങ്ങളാണ്. സംഭവത്തിൽ ഷംനയുടെ മാതാവ് നസീമ ബീവിയുടെ പരാതിയിൽ കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!