തിരുവനന്തപുരം: ബെംഗളുരുവില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടികൂടി .തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് ടീമും കഴക്കൂട്ടം പൊലീസും. ചേർന്നാണ് മൂന്നു പേരെ പിടിയിലാക്കിയത്. പൂജപ്പുര സ്വദേശി അര്‍ജ്ജുന്‍ (22), മേലാറന്നൂര്‍ സ്വദേശി വിമല്‍ രാജ് (22), ആര്യനാട് സ്വദേശി ഫക്തര്‍ ഫുല്‍ മുഹമ്മിന്‍ (25) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തിരുവനന്തപുരത്തേയ്ക്ക് വന്ന ബെംഗളുരു-തിരുവനന്തപുരം ദീര്‍ഘദൂര ബസിലാണ് ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നത്. രഹസ്യവിവരം ലഭിച്ച അടിസ്ഥാനത്തിൽ ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബാഗുകളുമായി നടക്കവെ പൊലീസ് പരിശോധന നടത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരുടെ ബാഗുകളില്‍ നിന്ന് പിടികൂടിയ എംഡിഎംഎക്കും കഞ്ചാവിനും വിപണിയില്‍ മൂന്നര ലക്ഷത്തിലധികം രൂപ വിലവരും.