Monday, June 16, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധ വിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധ വിമാനം അടിയന്തരമായി ഇറക്കി

Online Vartha

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.

ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ഇന്നലെ രാത്രി 9.30 നായിരുന്നു അടിയന്തര ലാൻഡിംഗ്. ഡോമസ്റ്റിക് ബേയിലാണ് വിമാനം ഇപ്പോഴുള്ളത്. ലാൻഡിംഗിനായി എമർജൻസി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷൻ, എയർഫോഴ്സ്, ക്ലിയറൻസിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കുകയും വിമാനത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!