Saturday, April 25, 2026
Online Vartha
HomeKeralaവിഴിഞ്ഞത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന 52 കാരൻ മരിച്ചു

വിഴിഞ്ഞത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന 52 കാരൻ മരിച്ചു

Online Vartha
Online Vartha

വിഴിഞ്ഞം : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. പൂവാർ ഇഎംഎസ് കോളനിയിൽ സക്കീർ (52) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വിഴിഞ്ഞത്ത് നിന്നും പൂവാർ ഭാഗത്തേക്ക് പോകുന്നതിനിടെ ചൊവ്വര ജംഗ്ഷനിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയായ വാസന്തിയെ ഇടിച്ച് വാഹനം റോഡിലേക്ക് മറിയുകയായിരുന്നു.

മുഖത്തും നെഞ്ചത്തുമായി ഗുരുതരമായി പരിക്കേറ്റ സക്കീർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.വാസന്തി ചികിത്സയിലാണ്. വിഴിഞ്ഞം പൊലീസ് കേസെടുത്തു.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!