Friday, April 24, 2026
Online Vartha
HomeHealthചെറുപ്പത്തിലെ മുടി നരയ്ക്കുന്നതിന്റെ കാരണം ഇതാണ്

ചെറുപ്പത്തിലെ മുടി നരയ്ക്കുന്നതിന്റെ കാരണം ഇതാണ്

Online Vartha
Online Vartha

പ്രായമായവരിൽ മാത്രമാണ് മുടി നരച്ചിരുന്നതെങ്കിൽ ഇക്കാലത്ത് ഇപ്പോൾ അങ്ങനെയല്ല. ചെറുപ്പത്തിലെ തന്നെ മുടി നരയ്ക്കുന്നത് കാണാവുന്നതാണ്. ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്പര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിന്റെ ചില കാരണങ്ങളാണ്.അകാല നരയുടെ ലക്ഷണങ്ങൾ നിങ്ങളിൽ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിഞ്ഞെങ്കിൽ മാത്രമേ അതിനുവേണ്ട പരിഹാര വിധികൾ നൽകാൻ കഴിയുകയുള്ളു.

 

നരച്ച മുടി സാധാരണയായി വാർദ്ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. മുടിയുടെ നിറവ്യത്യാസത്തിന് കാരണം പിഗ്മെന്റേഷനിലെ ക്രമാനുഗതമായ കുറവ് മൂലമാണ്. മുടിയുടെ വേരിൽ മെലാനിൻ ഉത്പാദനം കുറയുകയും പിഗ്മെന്റ് ഇല്ലാതെ പുതിയ രോമങ്ങൾ വളരുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!