Wednesday, February 5, 2025
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് വാടകമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കഴക്കൂട്ടത്ത് വാടകമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: വാടക മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വെമ്പായം കൊപ്പം കാര്‍ത്തികയില്‍ ബിപിന്‍ ചന്ദ് (44) നെയാണ് മേനംകുളം ജംഗ്ഷന് സമീപം വാടകക്ക് താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. മലയാള മനോരമ ചന്തവിള യൂണിറ്റിലെ ജീവനക്കാരനായ ബിപിന്‍ ചന്ദ് കുറച്ച് നാളായി ഇവിടെ വാടകക്ക് താമസിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അവർ താമസ സ്ഥലത്ത് എത്തിയെങ്കിലും വാതില്‍ അടച്ച നിലയിലായിരുന്നു. പിന്നീട് കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കാണുകയായിരുന്നു.ഭാര്യ : ശാന്തി. മക്കള്‍: അതുല്യ, അഹല്യ

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!