സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. റഹ്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.ലണ്ടൻ യാത്ര കഴിഞ്ഞ് ശനിയാഴ്ച രാത്രിയാണ് റഹ്മാൻ ചെന്നൈയിൽ തിരിച്ചെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിർജ്ജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇസിജി, എക്കോ കാര്‍ഡിയോഗ്രാം തുടങ്ങിയ പരിശോധനകൾ നടത്തി.നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ യോടെയാണ് എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്






