ശ്രീകാര്യം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യക്കും മക്കൾക്കും മർദനം യുവാവ് അറസ്റ്റിൽ.കരിയം ദീപം വീട്ടിൽ ദീപക് (45) ആണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്.വിവാഹവേളയിൽ ലഭിച്ച സ്വർണാഭരണങ്ങൾ ഇതിനോടകം തന്നെ പ്രതി തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിറ്റിരുന്നു പിന്നീട് കൂടുതൽ സ്വർണം ആവശ്യപ്പെട്ടും, ഭാര്യയ്ക്ക് അവകാശമായി ലഭിച്ച കുടുംബസ്വത്ത് വിൽക്കാൻ നിർബന്ധിച്ചുമായിരുന്നു മർദനം.വസ്തു വിൽക്കാൻ ഭാര്യ വിസമ്മതിച്ചതോടെ ക്രൂരമായ മർദനമാണ് ഇവർക്ക് നേരിടേണ്ടി വന്നത്. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






