Saturday, May 16, 2026
Online Vartha
HomeTrivandrum Cityപിടിയിലായത് സാമ്പത്തിക തട്ടിപ്പിന്,കസ്റ്റഡിയിലെടുത്ത പ്രതിക്ക് താമസം ഹോട്ടലിൽ ,സംഭവത്തിൽ മ്യൂസിയം എസ്ഐയെ സസ്പെൻഡ് ചെയ്തു

പിടിയിലായത് സാമ്പത്തിക തട്ടിപ്പിന്,കസ്റ്റഡിയിലെടുത്ത പ്രതിക്ക് താമസം ഹോട്ടലിൽ ,സംഭവത്തിൽ മ്യൂസിയം എസ്ഐയെ സസ്പെൻഡ് ചെയ്തു

Online Vartha
Online Vartha

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഹോട്ടലിൽ താമസിക്കാൻ അനുമതി നൽകിയ മ്യൂസിയം എസ് ഐക്ക് സസ്പെൻഷൻ. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ് നടത്തിയതിന് ഒരു സ്ത്രീയെ ഹരിദ്വാരിൽ നിന്നും മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങിരുന്നു. പ്രതിയെ കൊണ്ടുപോയപ്പോൾ വനിത തടവുകാരിക്ക് ഹോട്ടലിൽ രണ്ട് ദിവസം തങ്ങാൻ അവസരം നൽകിയിരുന്നു. വിമാന ടിക്കറ്റിലാണ് എസ് ഐ ഷെഫിൻ ഹരിദ്വാറിൽ നിന്നും തിരികെ യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. തിരികെയെത്തിയ ശേഷം എസ്ഐ അനുമതിയില്ലാതെ കുട്ടിക്കാനത്ത് സിനിമാ ഷൂട്ടിംഗിന് പോവുകയും ചെയ്തിരുന്നു.

 

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!