കഴക്കൂട്ടം: തുമ്പയിൽ ചുമട്ടു തൊഴിലാളിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം ..സ്റ്റേഷൻ കടവിലെ സിഐടിയു ചുമട്ടുതൊഴിലാളിയായ ഷാജിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.തിങ്കളാഴ്ച വൈകുന്നേരം 6.30 ജോലികഴിഞ്ഞ് രുചക്ര വാഹനത്തിൽ മടങ്ങവേ നെഹ്റു ജംഗ്ഷന് സമീപം വച്ച് സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന ഷാജിക്ക് നേരെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പള്ളിത്തുറ സ്വദേശി ഡാനി റെച്ചനെ (39 ) ഡാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ജോലികഴിഞ്ഞ് സ്റ്റേഷൻ കടവ് സി.ഐ.ടി.യു. തൊഴിലാളിയായ സ്റ്റേഷൻകടവ് സ്വദേശി ഷാജി, സുഹൃത്തും പള്ളിത്തുറ സ്വദേശിയുമായ രാജുവും പാലത്തിന് സമീപം സംസാരിച്ച് നിൽക്കെ യാതൊരുവിധ പ്രകോപനവുമില്ലാതെ ഡാനി കന്നാസിൽ കരുതിയ പെട്രോളുമായെത്തി ഇവരുടെ തലവഴി ദേഹത്ത് ഒഴിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അമ്പരന്നുനിന്ന ഇവരെ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഓടി കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞ് പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതിയുമായി യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു.ആക്രമണം നടത്തിയ ഡാനി കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു