Tuesday, October 22, 2024
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് കരടിയിറങ്ങി ;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരത്ത് കരടിയിറങ്ങി ;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : ജനവാസ മേഖലയില്‍ കരടിയിറങ്ങി. വെള്ളറയടയിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരടിയിറങ്ങിയത് കണ്ടത്. പിന്നാലെ ഇവര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് വിവരം നൽകുകയായിരുന്നു. ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പ് അറിയിച്ചത്.കരടി റോഡിലൂടെ നടക്കുന്നതും പട്ടികളെ ഓടിക്കുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് ടാപ്പിങ് തൊഴിലാളികള്‍ കരടിയിറങ്ങിയത് കണ്ടത്. ഈ പ്രദേശത്ത് മുന്‍പും കരടിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും കരടി സാന്നിധ്യം കാണുകയാണെങ്കില്‍ കൂട് സ്ഥാപിക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!