Friday, May 15, 2026
Online Vartha
HomeTrivandrum Cityഗോകുലം ഗ്രാൻഡ് ഹോട്ടലിൽ ബോംബ് ഭീഷണി

ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ ബോംബ് ഭീഷണി

Online Vartha
Online Vartha

കഴക്കൂട്ടം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.ആക്കുളം ഗോകുലം ഗ്രാൻഡ് ഹോട്ടലിലാണ് ബോംബ് ഭീഷണി .ഹോട്ടലിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ ബോംബ് പൊട്ടും എന്നാണ് ഇ-മെയിൽ സന്ദേശം .ഹോട്ടൽ പരിസരത്തും മുറികളിലും ബോംബ് സ്ക്വാഡും തുമ്പ പോലീസും പരിശോധന നടത്തുകയാണ്.താമസക്കാരെ ഒഴുപ്പിച്ചു കൊണ്ടല്ല പരിശോധന നടത്തുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളെല്ലാം ഇത് വ്യാജമാണെന്ന് തെളിയുകയാണ് ചെയ്തത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!