Friday, May 16, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

Online Vartha
Online Vartha

തിരുവനന്തപുരം :അന്താരാഷ്ട്ര   വിമാനത്താവളത്തിൽ ബോംബ് ഭീഷണി. മാനേജരുടെ ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്തെ സർക്കാർ സ്വകാര്യസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളഇടങ്ങളിൽ ഇത്തരത്തിലുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തുകയാണ്.കഴിഞ്ഞദിവസം രണ്ട് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി സന്ദേശം എത്തുകയും തുടർന്ന് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ വ്യാജ സന്ദേശമാണെന്ന് തെളിയുകയാണ് ഉണ്ടായത്.എന്നാൽ ഈ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബോംബ് ഭീഷണി ഉയർത്തിയ ഇ-മെയിൽ വിലാസമുണ്ടാക്കിയത് ഡാർക്ക് വെബിൽ നിന്നാണ്.  ഇതാണ് പോലീസിനെ വട്ടംചുറ്റിക്കുന്നത്. സൈബർ സൈക്കോ ആണെന്നാണ് നിലവിലെ സംശയം. ഇ മെയിൽ സംബന്ധിച്ച് വിവരങ്ങൾ കൈമാറണമെന്ന് മൈക്രോസോഫ്റ്റിനോട് പൊലീസ് ആവശ്യപ്പെട്ടു. വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!