തിരുവനന്തപുരം: റവന്യൂ ജില്ലാ കലോത്സവ വേദിയിൽ സംഘർഷം. നെയ്യാറ്റിൻകര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനവേദിയിലാണ് സംഘർഷമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഘർഷം. ഹയർ സെക്കൻഡറി വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലപ്രഖ്യാപനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. സ്വാധീനം ചെലുത്തിയുള്ള ഫലപ്രഖ്യാപനമാണ് നടന്നതെന്നാണ് വാദം. പോലീസുകാർ എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്