മഴ കനത്തതോടെ ഇഴ ജന്തുക്കളുടെ ശല്യം കൂടിയിരിക്കുകയാണ് .പാമ്പടക്കമുള്ള ജീവികളുടെ ശല്യം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സമാനമായ വീഡിയോകളാണ് സോഷ്യൽ മീഡിയയിലും ഇപ്പോൾ ചർച്ചയാകുന്നത് അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ‘ഉറങ്ങിക്കിടക്കുന്ന ഒരു യുവതിയുടെ തലമുടിയ്ക്ക് ഇടയിലേക്ക് ഒരു പാമ്പ് കയറിപ്പോകുന്ന വീഡിയോയും പങ്കുവയ്ക്കപ്പെട്ടത്. പാമ്പുകളെ കുറിച്ച് നിരവധി വീഡിയോകള്‍ ഇതിനകം പങ്കുവച്ച ചിത്രാൻഷ് ഭായ് എന്ന യൂട്യൂബ് അക്കൌണ്ടിലൂടെയാണ് ഈ വീഡിയോയും പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട് കാഴ്ചക്കാര്‍ ഞെട്ടി.
ഉറങ്ങിക്കിടക്കുന്ന ഒരു സ്ത്രീയുടെ മുടിയിഴയ്ക്ക് ഇടയിലേക്ക് പാമ്പ് ഇഴഞ്ഞ് കയറുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. അല്പസമയത്തിനുള്ളില്‍ പാമ്പിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം സ്ത്രീയുടെ തലമുടിക്ക് ഇടയിലാകുന്നു. ഇതിനിടെ തലയില്‍ എന്തോ അസ്വസ്ഥകരമായ അനുഭവപ്പെട്ട സ്ത്രീ ഉണരുകയും തന്‍റെ തലയില്‍ ഇട്ടിരുന്ന ഷാള്‍ വലിച്ച് നേരെയിടാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. യൂട്യൂബില്‍ കഴിഞ്ഞ 15 -ാം തിയതി പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഒരു ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു. ഒപ്പം നിരവധി സമൂഹ മാധ്യമ പേജുകളിലേക്കും വീഡിയോ പങ്കുവയ്ക്കപ്പെട്ടു.