Thursday, October 24, 2024
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി ; ദൃശ്യങ്ങൾ പകർത്തി

കഴക്കൂട്ടത്ത് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി ; ദൃശ്യങ്ങൾ പകർത്തി

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: കഴക്കൂട്ടത്ത് സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിൽ കയറിയാണ് ബലാത്സംഗം ചെയ്തത്. രണ്ട് ദിവസം മുമ്പ് കുളത്തൂരിലെ ഒരു അപ്പാർട്ട്മെന്‍റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. പെൺകുട്ടി നൽകിയ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു.

ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു.പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!