Saturday, May 16, 2026
Online Vartha
HomeTrivandrum Cityകോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളെ ക്ലാസ്സിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ചു ; പരാതിയുമായി രക്ഷിതാക്കൾ, വിവാദമായതോടെ...

കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളെ ക്ലാസ്സിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ചു ; പരാതിയുമായി രക്ഷിതാക്കൾ, വിവാദമായതോടെ മാപ്പ് പറഞ്ഞ് അധ്യാപിക

Online Vartha
Online Vartha

തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക. കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ ക്ലാസിൽ നിന്ന് പുറത്തിറങ്ങയതാണ് കാരണം .കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് അധ്യാപിക ക്ലാസ് മുറി പൂട്ടിയിട്ട ശേഷം എത്തമിടിപ്പിച്ചത്. ദേശീയ ഗാനം ആലപിച്ച ശേഷമാണ് വൈകിട്ട് ക്ലാസ് വിടുന്നത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ പുറത്തേക്ക് പോയി.

 

ഇവരെ ക്ലാസിലേക്ക് വിളിച്ചുവരുത്തി മുറി അകത്ത് നിന്ന് പൂട്ടിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടര്‍ന്ന് ഏത്തമിടീപ്പിച്ചു. പത്ത് മിനിട്ട് കഴിഞ്ഞശേഷമാണ് പുറത്തേക്ക് വിട്ടത്. അപ്പോഴേക്കും സ്കൂള്‍ ബസ് വിട്ടു പോയി. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്റിന് പണം നൽകി പറഞ്ഞു വിടുകയായിരുന്നു.

 

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!