തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി സതീഷ് (60) നെ ആണ് തോട്ടിലെ മാലിന്യങ്ങൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പകൽ പഴവങ്ങാടി പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ഇയാൾ മദ്യലഹരിയിൽ തോട്ടിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഫയർഫോഴ്സ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജികുമാറിന്‍റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






