Friday, May 1, 2026
Online Vartha
HomeKeralaഓണക്കാല വിപണിക്കായി സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ച് ധനവകുപ്പ്

ഓണക്കാല വിപണിക്കായി സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ച് ധനവകുപ്പ്

Online Vartha
Online Vartha

തിരുവനന്തപുരം: ഓണക്കാല വിപണിയിലെ ഇടപെടലിന് സപ്ലൈക്കോയ്ക്ക് 100 കോടി ധനവകുപ്പ് അനുവദിച്ചു. വിലക്കയറ്റത്തിന്‍റെ കാലത്ത് വിപണി ഇടപെടൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് തുക അനുവദിച്ചത്. ബജറ്റിൽ വിപണി ഇടപെടലിന്    സപ്ലൈക്കോയ്ക്ക് വകയിരുത്തിയിട്ടുള്ളത് 250 കോടി രൂപയാണ്. 100 കോടി അനുവദിച്ചതോടെ ഓണക്കാലത്തേക്കുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ കഴിയുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞവർഷം ആകെ 489 കോടി നൽകിയിരുന്നു. കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ വകയിരുത്തിയത്‌. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!