Friday, January 16, 2026
Online Vartha
HomeSocial Media Trendingഹിറ്റടിച്ച് ഹബീബി ഡ്രിപ്പ്; യൂട്യൂബിൽ വൈറലായി നിവിൻ്റെ ആൽബം സോങ്

ഹിറ്റടിച്ച് ഹബീബി ഡ്രിപ്പ്; യൂട്യൂബിൽ വൈറലായി നിവിൻ്റെ ആൽബം സോങ്

Online Vartha
Online Vartha

നിവിൻ പോളി അഭിനയിച്ച ആൽബം സോങ് ആയ ഹബീബി ഡ്രിപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്നലെ റിലീസ് ചെയ്ത ഗാനം 19 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയത്. ഗാനം അധികം വൈകാതെ തന്നെ രണ്ടുമില്യൺ വ്യൂസിലേക്കെത്തും. ആൾട്രാ സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നിവിൻ പോളിയെ ഈ ഗാനത്തിൽ സാധിക്കുക. ഗൾഫിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ നിവിൻ്റെ ഗംഭീര നൃത്ത ചുവടുകളുമുണ്ട്.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിൻ്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ച ഹബീബി ഡ്രിപ്പിൻ കാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ചേർന്നു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!