Friday, June 20, 2025
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു.

കഴക്കൂട്ടത്ത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു.

Online Vartha

കഴക്കൂട്ടം: ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട്ടിൽ കൃഷ്ണമ്മ (65)ആണ് മരിച്ചത്. കഴിഞ്ഞ രാവിലെ 8 മണിയോടെയാണ് സംഭവം. വീട്ടുജോലി ചെയ്യുന്ന കൃഷ്ണമ്മ ജോലിക്കായി പോകവേ റയിൽവേ പാളം കടക്കുമ്പോഴാണ് അപകടം ഉണ്ടായത്.രാവിലെ ചാറ്റൽ മഴ ഉണ്ടായിരുന്നതിനാൽ കുടപിടിച്ചു കൊണ്ട് പോയ കൃഷ്ണമ്മ ഇരു ഭാഗത്തു നിന്നും ട്രെയിൻ വരുന്നത് കണ്ടില്ല. തിരുവനന്തപുരത്തു നിന്നും വന്ന ട്രെയിൻ തട്ടിയ വീട്ടമ്മ എതിരെയുള്ള പാളത്തിലൂടെ കണിയാപുരം ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടി തൽക്ഷണം മരിച്ചു .ലോക്കോ പൈലറ്റ് കഴക്കൂട്ടം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ മാസ്റ്റർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം സംസ്കരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!