വെഞ്ഞാറമൂട് : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെഞ്ഞാറമൂട് ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം നടന്നു.ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ: ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് ഡോ: സതീഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ: മനോജൻ മുഖ്യാഥിതിയായി.ഭാരവാഹികളായ ഡോ: മാർത്താഡൻപിള്ള, ഡോ:സുൽഫി നൂഹു, ഡോ: ശ്യാംലാൽ,ഡോ: ശ്രീജിത്, ഡോ: രാമു ഉണ്ണിത്താൻ, എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഡോ: സതീഷ് കുമാർ ( പ്രസിഡൻ്റ്) ഡോ: എം.സതീശൻ (സെക്രട്ടറി) ഡോ: രാമു ഉണ്ണിത്താൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.