Friday, November 15, 2024
Online Vartha
HomeTrivandrum Ruralസംസ്ഥാനത്തെ ലൈസൻസ്, വാഹന രജിസ്ട്രഷൻ സർട്ടിഫിക്കേറ്റ് വിതരണം ഇന്നുമുതൽ

സംസ്ഥാനത്തെ ലൈസൻസ്, വാഹന രജിസ്ട്രഷൻ സർട്ടിഫിക്കേറ്റ് വിതരണം ഇന്നുമുതൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ് , PET G കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കാൻ നടപടി തുടങ്ങി ഐ.ടി ഐ ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലിനെ തുടർന്ന് നടപടി . 24000 ബുക്കും ലൈസൻസും ഇന്ന് ആർടി ഓഫീസുകളിൽ എത്തിക്കും. വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തുകയും ചെയ്യും. തപാൽ വകുപ്പ് വിസമ്മതിച്ചാൽ KSRTCയിൽ കൊറിയർ എത്തിക്കാനാണ് സാധ്യത ‘അച്ചടി മുടങ്ങിയതിനെ തുടർന്നു ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണം കഴിഞ്ഞ മൂന്ന് മാസത്തിലേറെ തടസ്സപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

കുടിശിക തുകയായ 15 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതോടെ തുടർന്ന് അച്ചടി വൈകാതെ പുനരാരംഭിക്കും. ആർസിയും ഡ്രൈവിങ് ലൈസൻസും അച്ചടിച്ചതിന് ബെംഗളൂരു ഐടിഐ ലിമിറ്റഡിന് നൽകാനുള്ള 8.66 കോടി രൂപയും സി ഡിറ്റിന് നൽകാനുള്ള 6.34 കോടി രൂപയുമാണ് അനുവദിച്ചത്.പണം നൽകാത്തതിനെ തുടർന്നു കഴിഞ്ഞ വർഷം നവംബർ മുതൽ അച്ചടി നിർത്തി വച്ചിരിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!