Saturday, February 14, 2026
Online Vartha
HomeTrivandrum Ruralവെഞ്ഞാറമൂട്ടിൽ പാർട്ടി വിട്ട് നേതാക്കൾ ; എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ്...

വെഞ്ഞാറമൂട്ടിൽ പാർട്ടി വിട്ട് നേതാക്കൾ ; എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉൾപ്പടെയുള്ളവർ സിപിഐ എമ്മിൽ ചേർന്നു.

Online Vartha
Online Vartha

വെഞ്ഞാറമൂട് : സിപിഐ വിട്ട് എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉൾപ്പടെ 103 പേർ വെഞ്ഞാറമൂട്ടിൽ സിപിഐ എമ്മിൽ ചേർന്നു. എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ ആർ എസ് ജയൻ, സിപിഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി ഡി സുനിൽ, മുൻ പഞ്ചായത്ത് പ്രസിഡൻ്റും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ അനിത മഹേശൻ, സിപിഐ മണ്ഡലം കമ്മിറ്റി അംശം എം എസ് ഖാൻ, കെ സി ഇ സി സംസ്ഥാന കമ്മിറ്റി അംഗം എം എം സാബു, എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം മുഹമ്മദ് ബിലാൽ, മഹിളാസംഘം നേതാവും അന്തരിച്ച സിപിഐ നേതാവ് വയ്യേറ്റ് കെ സോമൻ്റെ ഭാര്യ സരസ്വതി അമ്മ,

മുൻ ജില്ലാ കമ്മിറ്റി അംഗം കുറ്ററ പ്രദീപ്, കല്ലറ ലോക്കൽ കമ്മിറ്റി അംഗം കെ പി നന്ദൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കൃഷ്ണദാസ്, ദീപു, ഷബിൻ, സുരേഷ് കാലയിൽ, എസ് എസ് ബിമൽ, ഷാജി, ഉണ്ണികൃഷ്ണൻ, സന്തോഷ്, എന്നിവരുൾപ്പെടെ 103 പേരാണ് സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്നത്. വെഞ്ഞാറമൂട് എസ് എച്ച് ആഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗത്തിൽ വച്ച്

സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി രക്തപതാക നൽകി നേതാക്കളെയും പ്രവർത്തകരെയും സ്വീകരിച്ചു.വൈവി ശോഭകുമാർ അധ്യക്ഷനായി.ഡി കെ മുരളി എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, പി ജി സുധീർ, ആർ എസ് ജയൻ, ആർ മോഹനൻ, കെ സജീവ്, അസീന ബീവി, ബി അനിൽകുമാർ, കെ ബാബുരാജ്, സുജിത്ത് മോഹൻ തുടങ്ങിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!