തിരുവനന്തപുരം ▪︎എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റിറ്റ്യൂഷൻസ് സ്‌കൂളുകൾക്ക് മാതൃകയാകുകയാണെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിങ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ അഭിപ്രായപ്പെട്ടു . കുട്ടികളിൽ പഠനത്തിനൊപ്പം മാനസികോല്ലാസം പ്രദാനം ചെയ്യുന്ന രീതിയിൽ എംജിഎം സ്‌കൂളുകളിൽ ഏർപ്പെടുത്തിയ നീന്തൽക്കുളവും കുതിരസവാരിയുമൊക്കെ എടുത്തുപറഞ്ഞുകൊണ്ട് ‘പഠനം പാഠപുസ്തകങ്ങൾക്കുമപ്പുറം’ എന്ന എംജിഎം ആശയം മറ്റ് സ്‌കൂളുകൾ കൂടി അനുകരിക്കേണ്ടതാണെന്നും ആക്കുളം എംജിഎം സെൻട്രൽ പബ്ലിക് സ്കൂൾ വാർഷിക ദിനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ദിവ്യ എസ് അയ്യർ പറഞ്ഞു .എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ .ഗീവർഗീസ് യോഹന്നാൻ , അഡ്മിൻ മാനേജർ ആർ. സുനിൽകുമാർ , നടൻ അസിസ് നെടുമങ്ങാട് , ജൈനമ്മ യോഹന്നാൻ , പ്രിൻസിപ്പൽ കൃഷ്‌ണ പി .സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . തുടർന്ന് കുട്ടികളുടെ കലാസന്ധ്യയും അരങ്ങേറി .