Wednesday, February 5, 2025
Online Vartha
HomeTrivandrum Ruralപമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയ ശബരിമല തീർത്ഥാടകനായ കഴക്കൂട്ടം സ്വദേശി ഒഴുക്കിൽപ്പെട്ട മരിച്ചു.

പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയ ശബരിമല തീർത്ഥാടകനായ കഴക്കൂട്ടം സ്വദേശി ഒഴുക്കിൽപ്പെട്ട മരിച്ചു.

Online Vartha
Online Vartha
Online Vartha

പത്തനംതിട്ട: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിൽ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമൺ കടവ് ക്ഷേത്രത്തോടു ചേർന്ന പ്രദേശത്തായിരുന്നു അപകടം.

കാറിലും ഒരു ബൈക്കിലുമായി ഒമ്പതംഗ സംഘമാണ് ആഷിലിനൊപ്പം ശബരിമലയിൽ ദർശനത്തിന് പോയത്. ഒമ്പത് പേരും തിരുവനന്തപുരം സ്വദേശികളായിരുന്നു. ദർശനം കഴിഞ്ഞ് തിരിച്ച് മടങ്ങും വഴിയായിരുന്നു ഇവർ കുളിക്കാനിറങ്ങിയത്. ഈ സമയം കാൽ വഴുതി ആഷിൽ കയത്തിലേക്ക് താഴുകയായിരുന്നു.

 

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ റാന്നി പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും ആഷിലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, നടത്തിയ തിരച്ചിലിൽ ഉച്ചയോടെ മൃതദേഹം ലഭിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!