കഴക്കൂട്ടം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐ.എം.എ ) കഴക്കൂട്ടം വാർഷിക പൊതുയോഗം ഐഎംഎ ദേശീയ പ്രസിഡൻ്റ് ഡോ ആർ വി അശോകൻ ഉദ്ഘാടനം ചെയ്തു .ഡോ ആർ ഷിബു അധ്യക്ഷനായി,സംസ്ഥാന ഐഎംഎ പ്രസിഡൻ്റ് ഡോ ജോസഫ് ബെനവൻ മുഖ്യാതിഥിയായി , ഡോ മാർത്താണ്ഡപിള്ള, ഡോ സുൽഫി നൂഹു , ഡോ അലക്സ് ഫ്രാങ്ക്ളിൻ, ഡോ ശ്രീവിലാസൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ : ഡോ വിനീത നായർ ( പ്രസിഡൻ്റ് )
ഡോ ആഷ നാസിമുദ്ദീർ ( സെക്രട്ടറി)
ഡോ കെ എം റഫീദ ( ട്രഷറർ)