തിരുവനന്തപുരം: യാത്രയ്ക്കിടെ പക്ഷാഘാതമുണ്ടായ യാത്രക്കാരന് ചികിത്സ നൽകി കെഎസ്ആർടിസി ജീവനക്കാർ. ബാലരാമപുരം സ്വദേശി ബാബുവിനെയാണ് കെഎസ്ആർടിസി ഡ്രൈവർ എ രഞ്ജുവും കണ്ടക്ടർ വി സജിതകുമാരിയും ചേർന്ന് കരമനയിലെ സ്വകര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.മെഡിക്കൽ കോളേജിൽ നിന്ന് പൂവാറിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വൈകീട്ട് അഞ്ചുമണിയോടെ കിള്ളിപ്പാലത്തിന് സമീപം എത്തിയപ്പോഴാണ് ബാബുവിന് പക്ഷാഘാതമുണ്ടായത്. ബസിൽ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രയിൽ എത്തിക്കുകയായിരുന്നു.






