Saturday, April 26, 2025
Online Vartha
HomeTrivandrum Ruralകഠിനംകുളത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച പ്രതിയെ പിടികൂടി

കഠിനംകുളത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച പ്രതിയെ പിടികൂടി

Online Vartha
Online Vartha

കഠിനംകുളം :യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ ശേഷം ഒളി വിൽ പോവുകയും ഒളിവിൽകഴിയുന്ന സമയം ലഹരി വിപണനവും നടത്തിയിരുന്ന പ്രതിയെ ഊട്ടിയിൽ നിന്നും കഠിനംകുളം പോലീസ് പിടികൂടി. ഫെബ്രുവരി 25 നു മത്സ്യ തൊഴിലാളികളായ രണ്ട് യുവാക്കളെ രണ്ട് സംഭവങ്ങളിലായി കൊല്ലാൻ ശ്രമിച്ച കഠിനംകുളം പഴഞ്ചിറ മണക്കാട്ട് വീട്ടിൽ രാജുവിന്റെ മകൻ എയ്സ് കണ്ണൻ എന്ന് വിളിക്കുന്ന 26 വയസ്സുള്ള വിപിൻ ഒന്നരമാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

അതിനിടയിൽ ലഹരി ഉപയോഗത്തിനും വ്യാപാരത്തിനും പത്തനാപുരം എക്സൈസ് ഇയാൾക്കെതിരെകേസെടുത്തിരുന്നു. കഠിനംകുളം, പൂജപ്പുര, മണ്ണഞ്ചേരി, പൂന്തുറ, കൂടാതെ ചാത്തന്നൂർ പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസുകൾ എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഒന്നരമാസമായി കുളികിൽ കഴിയുകയായിരുന്നു പ്രതിയെ തിരുവനന്തപുരം റുറൽ എസ്പി ശ്രീ സുദർശനൻ ഐപിഎസിന്റെ നിർദ്ദേശാനുസരണംആറ്റിങ്ങൽ Dysp ശ്രീ മഞ്ജു ലാൽ, വർക്കല Dysp ശ്രീ ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു, സബ് ഇൻസ്പെക്ടർ അനൂപ്, CPO മാരായ അനീഷ് സുരേഷ് ദീപക് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!