കഴക്കൂട്ടം: ഫാത്തിമ മാതാ പള്ളിയിലെ മാതാവിൻ്റെ പ്രതിമ തകർത്ത പ്രതിയെ പിടികൂടി.തുമ്പ കിൻഫ്ര പ്രിൻസി വില്ലയിൽ മാർട്ടിൻ തങ്കച്ചൻ ( 61 ) നെ ആണ് തുമ്പ പോലീസ് പിടികൂടിയത്. പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുന്നു. പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്‍ത്തത്. കുരിശടിയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. രാവിലെ നടക്കാന്‍ ഇറങ്ങിയ പള്ളിവികാരിയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്. ഇയാൾ മനോരോഗി മാനസിക പ്രശ്നങ്ങൾ നേരിടുന്ന ആൾ എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഫാത്തിമ മാതാ ചര്‍ച്ചിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് പ്രതിമ ദൂരേയ്ക്ക് വലിച്ചെറിഞ്ഞത്. . ഇന്ന് രാവിലെയാണ് കുരിശടിയില്‍ സ്ഥാപിച്ചിരുന്ന പ്രതിമ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സി സി ടി വിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാര്‍ട്ടിന്‍ തങ്കച്ചന്‍ ആണ് പ്രതിമ തകര്‍ത്തതെന്ന് പൊലീസ് കണ്ടെത്തിയത്.