കഴക്കൂട്ടം: എസ്എഫ്ഐ 46-ാം ജില്ലാ സമ്മേളനത്തിന്കഴക്കൂട്ടം അൽസാജ് അമരാന്ത ഓഡിറ്റോറിയത്തിൽ ( അജയ് നഗർ) തുടക്കമായി. എംഎൽഎ എംവിജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എംഎ നന്ദൻ പതാക ഉയർത്തി.
എസ്എഫ്ഐ ജില്ലാ പ്രസിഡൻറ് എം എ നന്ദൻഅധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് കെ ആദർശ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി ,സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കേന്ദ്രഎക്‌സിക്യൂട്ടീവ് അംഗങ്ങളായ അഫ്സൽ, സെറീനാ സലാം, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഞ്‌ജു കൃഷ്‌ണ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഡി രമേശൻ സ്വാഗതം പറഞ്ഞു. 19 ഏരിയയിൽനിന്നും ഒരു ക്യാമ്പസ് ഏരിയ കമ്മിറ്റിയിൽനിന്നുമായി 360 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 1പ്രതിനിധി സമ്മേളനം ബുധനാഴ്ച സമാപിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.