തിരുവനന്തപുരം : മൃഗശാലയിൽ നിന്നും കിളികൾ പറന്നുപോയി.ബ്ലൂ വിങ് ഡ് മക്കാ വേയും കാട്ടുകോഴിയുമാണ് പറന്നു പോയത്.കഴിഞ്ഞ ദിവസമാണ് 4 ലക്ഷം രൂപ വില വരുന്ന ബ്ലൂ വിങ്ഡ് മക്കാവേയും രണ്ടാഴ്ചയ്ക്ക് മുമ്പ് രണ്ട് കാട്ടുകോഴികളും പറന്നു പോയത്. മൃഗശാലയിലെ കീപ്പർമാരുടെ അനാസ്ഥ മൂലമാണ് ഇവ പറന്നു പോയത് .അതേസമയം മക്കാവോയെ ലൊക്കേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് മൃഗശാല അധികൃതർ അറിയിച്ചത് .എന്നാൽ കാട്ടുകോഴികളെ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.






