Wednesday, January 22, 2025
Online Vartha
HomeTrivandrum Ruralകഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി,പെരുമാതുറയിൽ വാടകയ്ക്ക് താമസിച്ച് വീടും പോലീസ്...

കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി,പെരുമാതുറയിൽ വാടകയ്ക്ക് താമസിച്ച് വീടും പോലീസ് തിരിച്ചറിഞ്ഞു.

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: കഠിനകുളത്ത് ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തി.ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്.കഴിഞ്ഞദിവസം വൈകിട്ടാണ് ടിക്കറ്റ് കൗണ്ടറിന്റെ സമീപം വാഹനംകണ്ടെത്തുന്നത്.കൃത്യം നടത്തിയതിനു ശേഷം ആതിരയുടെ വാഹനവുമായാണ് പ്രതി രക്ഷപ്പെട്ടത്.ഇയാൾ ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്താണ്. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും. അതേസമയം പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളുവെന്നാണ് വിവരം. ഈ വീട് ഇന്ന് തുറന്നു പരിശോധിയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനാൽ തന്നെ ഇയാൾ കരുതിക്കുട്ടിയാണ് ഇവിടെ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്.പ്രതിക്കായി ഊർജിത തിരച്ചിൽ നടത്തുകയാണ് അന്വേഷണസംഘം. കൂടാതെ ഭർത്താവ് രാജീവനെ വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞദിവസം രാജീവ് നൽകിയ മൊഴിയിൽ വ്യക്തത കുറവുള്ളതിനാൽ ആണ് വീണ്ടും ചോദ്യം ചെയ്യുന്നത്.തിരുവനന്തപുരം റൂറൽ എസ്പിയുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായുള്ള അന്വേഷണം നടക്കുന്നത്. ഇന്നലെ രാവിലെ 11.30 യോടെ പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!