കഠിനംകുളം :പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യയും വെഞ്ഞാറമൂട് സ്വദേശിയുമായി ആതിര (30 ആണ് കൊല്ലപ്പെട്ടത്.രാവിലെപതിനൊന്നരയോടെയാണ് ക്ഷേത്രത്തിൽ നിന്നും തിരിച്ചെത്തിയ ഭർത്താവാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ആതിരയെ കണ്ടത്.രാവിലെ 8 30ന്ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം.മകനെ സ്കൂളിൽ പറഞ്ഞയച്ചതിനുശേഷംയുവതി വീട്ടിൽ ഉണ്ടായിരുന്നു. ‘ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടഎറണാകുളം സ്വദേശിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുവെന്ന് പോലീസിനു വിവരം ലഭിച്ചു .അക്രമി വീടിൻറെ പുറകുവശത്തുകൂടി മതിൽ ചാടി വീടിനുള്ളിൽ കയറിയെന്നാണ് പോലീസിൻ്റെ നിഗമനം.കൊലപാതകത്തിനുശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്. ക്ഷേത്രത്തിന് എതിർവശ മുള്ള വീട്ടിലാണ് പൂജാരിയും കുടുംബവും താമസിച്ചിരുന്ന താമസിച്ചിരുന്നത് .കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു