Saturday, April 26, 2025
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് '13 കാരനെ മുത്തച്ഛൻ തേക്കുമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.

തിരുവനന്തപുരത്ത് ’13 കാരനെ മുത്തച്ഛൻ തേക്കുമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.

Online Vartha
Online Vartha

തിരുവനന്തപുരം: മുത്തശ്ശൻ 13 കാരനായ ചെറുമകനെ മരത്തിൽ കെട്ടിയിട്ട മർദ്ദിച്ചതായി പരാതി. നഗരൂർ വെള്ളല്ലൂരിൽ 13 വയസുകാരനെ മുത്തച്ഛൻ തേക്ക് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. വീട്ടിൽ മറ്റൊരാളുമായി മദ്യപിച്ചു കൊണ്ടിരുന്ന ബാബു മദ്യ ലഹരിയിൽ വീട്ടിലുണ്ടായിരുന്ന മകളുടെ മകൻ ആദിത്യനെ തേക്ക് മരത്തിൽ കെട്ടിയിട്ട് തടികൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. പല ദിവസങ്ങളിലും ഈ കുട്ടിക്കും, സഹോദരനും ആഹാരം പോലും കൊടുക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു. മാരകമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!