Sunday, May 3, 2026
Online Vartha
HomeTrivandrum Cityശ്രീകാര്യത്ത് ടിപ്പർ ഡ്രൈവറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ശ്രീകാര്യത്ത് ടിപ്പർ ഡ്രൈവറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Online Vartha
Online Vartha

ശ്രീകാര്യം: ടിപ്പർ ഡ്രൈവറെ റോഡരികിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായി ശ്രീകാര്യം പൊലീസ് പറഞ്ഞു. ടിപ്പർ ഓടിച്ചിരുന്ന ശ്രീകാര്യം വികാസ്നഗർ ചെറുകോണത്ത് വീട്ടിൽ സുലോചനയുടെ മകൻ എസ്.ബിനു (53)വിൻ്റെ മൃതദേഹമാണ് ശ്രീകാര്യം
വെച്ചാവോട് കുളത്തിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കുളത്തിന് സമീപം നടന്നുപാേയ വഴിയാത്രക്കാരാണ് കുളത്തിൽ മൃതദേഹം കാണുന്നത്. അവർ ഉടൻ തന്നെ ശ്രീകാര്യം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കഴക്കൂട്ടം ഫയർഫോഴ്സ് സംഘം കുളത്തിൽ നിന്ന് മൃതദേഹം കരക്കെത്തിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് കുളത്തിന് സമീപം ബിൻ ഇരിക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. കാൽവഴുതി കുളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പൊലീസ് കേസ് എടുത്തിട്ടുണ്ട്.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!