കഴക്കൂട്ടം : റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും മൊബൈൽ ഫോണും പണവും മോഷ്ടിച്ച രണ്ടു പേർ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പുല്ലുപുരം വരവൂർ മുണ്ടക്കാട് വീട്ടിൽ കുമാർ (50), കൊല്ലം പുനലൂർ കരവലൂർ ഗീതു ഭവനിൽ ഉണ്ണിമോൻ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കഴക്കൂട്ടം ജങ്ഷന് സമീപം അശ്വതി സിൽക്കിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ബാഗും മൊബൈൽ ഫോണും ഉണ്ടായിരുന്ന മൂവായിരം രൂപയും മോഷ്ടിച്ചത്. തുടർന്ന് ഉടമ പരാതി നൽകുകയും സിസിടിവി ക്യാമറ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു






