കഴക്കൂട്ടം : മയക്കുമരുന്ന് സംഘത്തിന് സാമ്പത്തിക സഹായം നൽകുന്ന യുവതി തുമ്പ പോലീസിന്റെ പിടിയിലായി.
വലിയതുറ ബാലനഗർ പുതുവൽ പുത്തൻവീട്ടിൽ രേഖ (39) യണ് പോലീസിൻ്റെ പിടിയിലായത്. തുമ്പപൊലിസ് സ്റ്റേഷൻ പരിധിയിൽ കഴക്കൂട്ടം എഫ്. സി.ഐ. ഗോഡൗണിന് സമീപം വച്ച് ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന 150 ഗ്രാം എം.ഡി.എം.എ.യുമായി നേമം സ്വദേശിയായ വിഷ്ണു എന്ന യുവാവ് പോലീസിൻ്റെ പിടിയിലായിരുന്നു. ഇയാൾക്ക് ബാഗ്ലൂരിൽ നിന്ന് മയക്ക് മരുന്ന് വാങ്ങാനും വിൽക്കാനും സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയത് രേഖയായിരുന്നുവെന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേ തുടർന്ന് യുവതി പൊലിസിൻ്റെ നിരീഷണത്തിലായിരുന്നു. മാത്രമല്ല.പേട്ട പൊലിസ് സ്റ്റേഷനിൽ ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇവരുടെ ഭർത്താവ് ജാംകോ കുമാർ എന്ന അനിൽകുമാർ പേട്ട പൊലിസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതും റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ് ജാംകോ.