പേരൂർക്കട പോലീസ് സ്റ്റേഷനിലെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്തദളിത് യുവതിക്ക് ക്രൂര പീഡനം ഏൽക്കേണ്ടിവന്ന സംഭവത്തിൽ എസ് ഐ പ്രസാദിന് സസ്പെൻഷൻ.ദളിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐക്കെതിരെ നടപടി .അതേസമയം നടപടി ‘എടുത്തതിൽ സന്തോഷം ഉണ്ടെന്ന് പരാതിക്കാരി നെടുമങ്ങാട് സ്വദേശി ബിന്ദു പറഞ്ഞു.കള്ള പരാതിയിലും നടപടിയെടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു.






