കഴക്കൂട്ടം : കുളത്തൂരിൽ ജേഷ്ഠനെ വെട്ടി അനുജൻ. കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചത്. കുളത്തൂർ സ്വദേശികളായ സഹോദരങ്ങൾ തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. ചൊവാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സ്വർണ പണയവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ജേഷ്ഠനായ റെജിയെ അനുജനായ രാജീവ് വെട്ടിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൈയിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ റെജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .