വെഞ്ഞാറമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ പോയ യുവാവിനെ പിടികൂടി.നെല്ലനാട് ഷീജ വിലാസത്തിൽ മിഥുൻ ആണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്.പീഡനത്തിന് ശേഷംപെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകുകയായിരുന്നു.തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും ആയി ഒരു മാസത്തോളമായി ഒളിവിൽ കഴിഞ്ഞ വരികയായിരുന്ന പ്രതിയെ കോഴിക്കോട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്‌ണയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.