ശ്രീകാര്യം: മെയ്5 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന
മെഗാ അഡ്മിഷൻ ഡേയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക്
സ്കൂൾ ബാഗും നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും തികച്ചും സൗജന്യമായി നൽകും.
ശ്രീകാര്യം ഹയർ സെക്കൻ്ററി സ്കൂളാണ് വിദ്യാർഥികൾക്ക് ഇത്തരമൊരു അവസരമൊരുക്കുന്നത്.ഈ അധ്യയന വർഷം വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അതിമനോഹരമായ പുതിയ ബഹുനിലമന്ദിരമാണ്. കഴക്കൂട്ടം എംഎൽഎ ശ്രീ.കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായി വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പതര കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രിയാണ് മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്തത്. ശീതീകരിച്ച 14 ക്ലാസ് മുറികൾ, വിവിധ ലാബുകൾ, ലൈബ്രറി ,ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെയാണ് സജ്ജീകരിച്ചിട്ടുള്ളത് . തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ഒന്നരക്കോടി രൂപ ചെലവഴിച്ച് സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കിയത്. പുതിയ മന്ദിരത്തിൽ ലാബുകൾ ഉൾപ്പെടെ ശിതീകരിച്ച 23 കാസ്സ്മുറികളാണ് ഉള്ളത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും കുട്ടികൾക്കായി റൈറ്റിംഗ് പേഡ് ഉള്ള കസേരകളും എൽഇഡി ടച്ച് സ്ക്രീൻ മോണിറ്റർ (ഇന്ററാക്റ്റീവ് ബോർഡ് ) എല്ലാ ക്ലാസ് മുറികളിലും AC എന്നിങ്ങനെയും സജ്ജീകരിച്ചിട്ടുണ്ട്.
പ്രീ പ്രൈമറി വിഭാഗത്തിനായി എസ് എസ് കെ സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ വിനിയോഗിച്ച് വർണ്ണക്കൂടാരവും ഒരുങ്ങുകയാണ്. വ്യത്യസ്ത ഇടങ്ങളും പാർക്കുകളും വർണ്ണാഭമായ ക്ലാസ് റൂമുകളും ഗാർഡനുകളും ആണ് കുരുന്നുകളെ കാത്തിരിക്കുന്നത്. കൂടാതെ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറുന്ന വിധത്തിലുള്ള ഒരു മനോഹരമായ പ്രവേശന കവാടം തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം പുരോഗമിച്ചു വരുന്നു.
പുതിയ ബഹുനില മന്ദിരത്തിൽ വിദ്യാർഥികൾക്കായി ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ സ്ക്കൂളും കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഒരു വിദ്യാലയവുമായി ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂൾ മാറുകയും ചെയ്യും.